കോഴിക്കോട്: രാമനാട്ടുകര ബൈപാസ് മേൽപ്പാലത്തിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുമരണം. കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് പുന്നക്കപ്പടവിൽ പിഎ ജോർജ്, കോട്ടയം പുതുപ്പള്ളി വെട്ടിക്കൽ വീട്ടിൽ ശ്യാം വി ശശി എന്നിവരാണ് മരിച്ചത്. ഇരുവരും ജീപ്പ് യാത്രക്കാരാണ്. ഇന്ന് പുലർച്ചെ 2.30നാണ് അപകടം. ചേളാരിക്ക് പോകുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോകുകയായിരുന്ന ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.
Read also: മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു