തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ ബിജു കരീമിനേയും സുനില്‍ കുമാറിനേയും പാർട്ടിയിൽ നിന്ന് പുറത്താക്കാന്‍ സിപിഐഎം നേതൃത്വം തീരുമാനിച്ചതായി സൂചന. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നത് ചര്‍ച്ച ചെയ്യാന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം തുടരുകയാണ്. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്ക് ഗുരുതരമായ വീഴ്ച ഉണ്ടായെന്നാണ് വിലയിരുത്തല്‍.
സംഭവത്തില്‍ കടുത്ത നടപടി വേണമെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റിനോട് സംസ്ഥാന നേതൃത്വം നിലപാടറിയിച്ചിരുന്നു. പ്രതികളായ ബിജു കരീമിനെയും സുനില്‍ കുമാറിനെയും പുറത്താക്കാന്‍ ജില്ലാ കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കിയെന്നാണ് വിവരം. പാര്‍ട്ടി തീരുമാനം നാളെ അറിയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് വ്യക്തമാക്കിയത്. ബിജു കരീം പൊറത്തിശേരിയിലെയും ടി ആര് സുനില്‍കുമാര്‍ കരുവന്നൂരിലേയും ലോക്കല്‍കമ്മിറ്റി അംഗങ്ങളാണ്.
Read also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ വീടുകളിലെ റെയ്ഡ് പൂര്‍ത്തിയായി