കോവിഡ്; ജില്ലയിൽ ഇന്നും മൂവായിരത്തിലേറെ പുതിയ  കേസുകൾ

By Staff Reporter, Malabar News
covid_malappuram
Representational Image

മലപ്പുറം: ജില്ലയിൽ ഇന്നും മൂവായിരത്തിന് മുകളില്‍ രോഗികള്‍. 3670 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്. നാലു ജില്ലകളില്‍ രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്.

കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് കോവിഡ് കേസുകളുടെ എണ്ണം രണ്ടായിരം പിന്നിട്ടത്. കോഴിക്കോട് 2470 പേർക്കും എറണാകുളത്ത് 2306 പേർക്കും പുതുതായി കോവിഡ് സ്‌ഥിരീകരിച്ചപ്പോൾ തൃശൂരിൽ 2287ഉം പാലക്കാട് 2070 ഉം പുതിയ കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്.

അതേസമയം 20,272 പേർക്കാണ് സംസ്‌ഥാനത്ത് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌. തുടര്‍ച്ചയായ നാലാം ദിവസമാണ് സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്.

Malabar News: അമ്പലപ്പാറയിലെ ഫാക്‌ടറിയിൽ തീപിടുത്തം; ദുരൂഹതകളില്ലെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE