അമ്പലപ്പാറയിലെ ഫാക്‌ടറിയിൽ തീപിടുത്തം; ദുരൂഹതകളില്ലെന്ന് പോലീസ്

By Staff Reporter, Malabar News
ambalappara factory fire
Representational Image
Ajwa Travels

പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ കോഴിത്തീറ്റ നിര്‍മാണ പ്ളാന്റിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതകളില്ലെന്ന നിഗമനത്തിൽ പോലീസ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഫാക്‌ടറി സന്ദര്‍ശിച്ചു. 34 പേര്‍ക്കാണ് ഫാക്‌ടറിയിലെ തീപിടുത്തത്തില്‍ പൊൽലേറ്റത്. അഞ്ച് പേരുടെ പരിക്ക് ഗുരുതരമാണ്.

ക‍ഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഫാക്‌ടറിയില്‍ തീപിടുത്തമുണ്ടായത്. സംഭവമറിഞ്ഞ് മണ്ണാർക്കാട് നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ അണക്കുന്നതിനിടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പ്രവര്‍ത്തനമാരംഭിക്കാത്ത ഫാക്‌ടറിയില്‍ ട്രയല്‍ റണ്‍ നടക്കുന്നതിനിടെ ആയിരുന്നു തീപടർന്നത്.

അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാര്‍ക്കും ഫാക്‌ടറി ജീവനക്കാരും പരിക്കേറ്റവരിൽ പെടുന്നു. ഇവരിൽ 5 പേര്‍ കോ‍ഴിക്കോട്ടെ ആശുപത്രിയിലും മറ്റുള്ളവര്‍ പെരിന്തല്‍മണ്ണയിലെയും മണ്ണാര്‍ക്കാട്ടെയും ആശുപത്രികളിലും ചികിൽസയിലാണ്.

ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവ സ്‌ഥലം സന്ദർശിച്ചു. ഫാക്‌ടറിയിലെ തീപിടുത്തത്തിലും സ്‌ഫോടനത്തിലും അസ്വാഭാവികതയില്ല എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ശാസ്‍ത്രീയ പരിശോധനയുള്‍പ്പടെ പൂര്‍ത്തിയായാല്‍ മാത്രമേ തീപിടുത്തത്തിന്റെ യഥാർഥ കാരണം വ്യക്‌തമാകൂയെന്നും റിപ്പോര്‍ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സ്‌ഥലം സന്ദര്‍ശിച്ച അസി. കളക്‌ടര്‍ അശ്വതി ജെയിംസ് വ്യക്‌തമാക്കി.

Malabar News: പുറ്റേക്കടവിലെ കർഷകർക്ക് ആശ്വാസം; തടയണപ്പാലം നിർമാണം അവസാനഘട്ടത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE