ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 35,499 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 9 ശതമാനം കുറവാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്തത്. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3.19 കോടിയായി ഉയർന്നിട്ടുണ്ട്.
അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 39,686 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളിൽ 3,11,39,547 പേരും ഇതിനോടകം രോഗമുക്തരായി. 447 പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,28,309 ആയി ഉയർന്നു.
രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 4,02,188 ആണ്. 1.26 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൂടാതെ കോവിഡ് മുക്തി നിരക്ക് 97.40 ശതമാനമാണ് തുടരുകയാണ്. രാജ്യത്ത് നിലവിൽ സ്ഥിരീകരിക്കുന്ന ആകെ കോവിഡ് കേസുകളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണ് റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്ത ആകെ കോവിഡ് ബാധിതരിൽ 18,607 കേസുകളും കേരളത്തിൽ നിന്നാണ്.
Read also: കേരളത്തിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി തമിഴ്നാട്