ബിഗ് ലിറ്റില്‍ മര്‍ഡര്‍ നെറ്റ്ഫ്ളിക്‌സ് ഡോക്യുമെന്ററി; പ്രദർശനം നിർത്താൻ ഹൈക്കോടതി ഉത്തരവ്

By Desk Reporter, Malabar News
netflix

ന്യൂഡെല്‍ഹി: നെറ്റ്ഫ്ളിക്‌സില്‍ സംപ്രേക്ഷണം ചെയ്‌ത്‌ വന്നിരുന്ന ‘ബിഗ് ലിറ്റില്‍ മര്‍ഡര്‍’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം നിര്‍ത്തി വെക്കാൻ ഉത്തരവിട്ട് ഡെല്‍ഹി ഹൈക്കോടതി. ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നല്‍കിയ ഹരജിയെ തുടർന്നാണ് കോടതി നടപടി.

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 7 വയസുകാരന്‍ പ്രദ്യുമ്‌നന്‍ ഠാക്കൂറിന്റെ കഥയാണ് ബിഗ് ലിറ്റില്‍ മര്‍ഡര്‍ പറയുന്നത്. 2021 ആഗസ്‌റ്റ് 6ന് സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയ ഡോക്യുമെന്ററിയില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കെട്ടിടങ്ങളുടെ ചിത്രവും സ്‌കൂളിനെ കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടെന്ന് കാണിച്ചാണ് അധികൃതര്‍ കോടതിയെ സമീപിച്ചത്.

പ്രസ്‌തുത സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ സീനുകളും നീക്കിയ ശേഷം മാത്രമേ ഡോക്യുമെന്ററിയുടെ തുടർ സംപ്രേക്ഷണത്തിന് അനുമതി ലഭിക്കുകയുള്ളു എന്ന് കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ജയന്ത് നാഥ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.

Read also: മോദി ഇന്ത്യയുടെ രാജാവല്ല; ബിജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE