ഡെൽഹി: ഡെൽഹിയിൽ കനത്ത മഴ. മഴയെത്തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പല അണ്ടർപ്പാസുകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഇതോടെ റോഡ് ഗതാഗതവും തടസപ്പെട്ടു. മൂന്ന് മണിക്കൂറിൽ രേഖപ്പെടുത്തിയത് 73.2 മില്ലി മീറ്റർ മഴയാണ്.
രണ്ട് മണിക്കൂർ കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡെൽഹിയിൽ കനത്ത മഴ പെയ്യുന്നത്.
Also Read: എസ്എംഎ; 6 വയസുകാരിക്ക് പുതുജീവൻ, മരുന്ന് സൗജന്യം