കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പതിനേഴ് വയസുകാരിയായ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയെ ഗർഭിണിയാക്കിയ എറണാകുളം സ്വദേശിയായ യുവാവിനെതിരെയും പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെ ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി അമ്മയ്ക്കൊപ്പം സ്കാനിങ്ങിനായി ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.
ആറ് മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികളാണ് കണ്ടത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് യുവതിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also: മാനേജ്മെന്റിനെ പീഡനം; അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചു