മതസൗഹാർദ്ദം തകർക്കരുത്; പാലാ ബിഷപ്പിനെ തള്ളി സിഎസ്ഐ സഭ

By Staff Reporter, Malabar News
Church-Of-South-Indi
Ajwa Travels

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിഎസ്‌ഐ സഭ. മത സ്‌പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്‌താവന ഉണ്ടായതായി സിഎസ്‌ഐ സഭ ചൂണ്ടിക്കാട്ടുന്നു. കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേര്‍ന്ന് സംയുക്‌ത വാര്‍ത്താസമ്മേളനം നടത്താനും സിഎസ്‌ഐ സഭ തീരുമാനിച്ചു.

മതസൗഹാര്‍ദ്ദത്തിന്റെ ആവശ്യകത ഉള്‍പ്പെടെ വിശദീകരിക്കാനാണ് വാര്‍ത്താ സമ്മേളനമെന്ന് സിഎസ്‌ഐ സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് കോട്ടയം സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിലായിരിക്കും വാര്‍ത്താസമ്മേളനം. ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും, താഴത്തങ്ങാടി ജുമാ മസ്‌ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവും ഇതിൽ പങ്കെടുക്കും.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായിരിക്കുന്ന പശ്‌ചാത്തലത്തിലാണ് സിഎസ്‌ഐ സഭ നിലപാട് വ്യക്‌തമാക്കിയത്. പരാമര്‍ശത്തില്‍ ബിഷപ്പിനെ തള്ളിയും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Read Also: കാരവാൻ ടൂറിസം; പുതിയ പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE