തിരുവനന്തപുരം: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുത്തൻ പദ്ധതിയുമായി ടൂറിസം വകുപ്പ്. ‘കാരവാൻ ടൂറിസം പദ്ധതിക്കാണ് വിനോദ സഞ്ചാര വകുപ്പ് രൂപം നൽകുന്നത്.
വിനോദ സഞ്ചാരികൾക്ക് ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കുന്നതാണ് പദ്ധതിയെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി.
രണ്ടു പേർക്കും നാലു പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങൾ ഇതിനായി തയ്യാറാക്കും. പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: ഇന്ന് മന്ത്രിസഭാ യോഗം; കോവിഡ് സാഹചര്യം വിലയിരുത്തും