കോവിഡ് രൂക്ഷം; പൊൻമുടി, കല്ലാർ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

By Team Member, Malabar News
Ponmudi
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പൊൻമുടി, കല്ലാർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. തിരുവനന്തപുരം ജില്ലയിലെ വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.

പൊൻമുടി ടൂറിസം കേന്ദ്രം ഉൾപ്പെടുന്നത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ ആണെങ്കിലും വിതുര പഞ്ചായത്തിലൂടെയാണ് അവിടേക്ക് യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് അടച്ചിടാനുള്ള നടപടികൾ സ്വീകരിച്ചത്. വിതുര പഞ്ചായത്തിലെ 8 വാർഡുകളിലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ് സോൺ ഏർപ്പെടുത്തിയിട്ടുള്ളത്.

സന്ദർശകർക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെ പൊൻ‌മുടിയിൽ നിലവിൽ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇതേ തുടർന്ന് ഒക്‌ടോബർ ഒന്നാം തീയതി മുതൽ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിലായിരുന്നു അധികൃതർ. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രം അടച്ചിട്ടത്.

Read also: ‘വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിശ്‌ചിത മാനദണ്ഡം പാലിക്കണം’; ബ്രിട്ടന്റെ വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE