തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പൊൻമുടി, കല്ലാർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. തിരുവനന്തപുരം ജില്ലയിലെ വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
പൊൻമുടി ടൂറിസം കേന്ദ്രം ഉൾപ്പെടുന്നത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ ആണെങ്കിലും വിതുര പഞ്ചായത്തിലൂടെയാണ് അവിടേക്ക് യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് അടച്ചിടാനുള്ള നടപടികൾ സ്വീകരിച്ചത്. വിതുര പഞ്ചായത്തിലെ 8 വാർഡുകളിലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ് സോൺ ഏർപ്പെടുത്തിയിട്ടുള്ളത്.
സന്ദർശകർക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെ പൊൻമുടിയിൽ നിലവിൽ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇതേ തുടർന്ന് ഒക്ടോബർ ഒന്നാം തീയതി മുതൽ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിലായിരുന്നു അധികൃതർ. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രം അടച്ചിട്ടത്.
Read also: ‘വാക്സിന് സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാനദണ്ഡം പാലിക്കണം’; ബ്രിട്ടന്റെ വിശദീകരണം

































