തിരുവനന്തപുരം: കേരളത്തിൽ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ പരക്കെ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് കേരളത്തിലും ശക്തമായ മഴ തുടരുന്നത്. നിലവിലെ സാഹചര്യത്തിൽ ഇന്നുകൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് അധികൃതർ പറയുന്നത്.
മണിക്കൂറിൽ 50 കിമീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളാതീരത്ത് മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിരുന്നു. ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും തെക്കൻ കേരളത്തിലെ പല തീരങ്ങളിലും മൽസ്യ ബന്ധന ഉപകരണങ്ങൾ തകർന്നിരുന്നു. നങ്കൂരമിട്ടിരുന്ന വള്ളങ്ങളും തകർന്നു.
അതേസമയം ഗുലാബിന്റെ സ്വാധീനം തീർന്നാലുടൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിട്ടുണ്ട്.
Most Read: മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്