കാസർഗോഡ്: കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ള്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന നാല് തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ച് വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കി. ഒക്ടോബര്‍ അഞ്ച് മുതല്‍ 11 വരെ നിയന്ത്രണം തുടരും.
ഡബ്ള്യുഐപിആര്‍ 10ന് മുകളില്‍ റിപ്പോര്‍ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍: കള്ളാര്‍- വാര്‍ഡ് നാല് (ഡബ്ള്യുഐപിആര്‍- 22.49), കയ്യൂര്‍-ചീമേനി- വാര്‍ഡ് 13 (ഡബ്ള്യുഐപിആര്‍- 10.47),കോടോം-ബേളൂര്‍- വാര്‍ഡ് 16 (ഡബ്ള്യുഐപിആര്‍- 11.99), വാര്‍ഡ് 19 (ഡബ്ള്യുഐപിആര്‍- 10.78), മടിക്കൈ- വാര്‍ഡ് 7 (ഡബ്ള്യുഐപിആര്‍- 10.12)
അതേസമയം അഞ്ചിലധികം കേസുകള്‍ റിപ്പോർട് ചെയ്യപ്പെട്ട പ്രദേശങ്ങളെ ഒക്ടോബര്‍ അഞ്ച് മുതല്‍ 11 വരെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്.
അജാനൂര്‍- വാര്‍ഡ് 19, അതിഞ്ഞാല്‍, ബളാല്‍-വാര്‍ഡ് 11, വാഴയില്‍ ട്രൈബല്‍ കോളനി, കള്ളാര്‍- വാര്‍ഡ് നാല്, എകെജി ട്രൈബല്‍ കോളനി എന്നിവയെയാണ് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
Malabar News: ജയിൽ മാറ്റാനായി കൊണ്ടുപോകവേ പ്രതികള്‍ വാഹനത്തിന്റെ ഗ്ളാസുകള്‍ തകര്‍ത്തു