ഡബ്ള്യുഐപിആര്‍ 10ന് മുകളില്‍; ജില്ലയിലെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണിൽ

By Staff Reporter, Malabar News
Covid-kasargod
Representational Image
Ajwa Travels

കാസർഗോഡ്: കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്‌ഥാനത്തിൽ വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ള്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന നാല് തദ്ദേശ സ്‌ഥാപനങ്ങളിലെ അഞ്ച് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച്‌ ജില്ലാ കളക്‌ടർ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കി. ഒക്‌ടോബര്‍ അഞ്ച് മുതല്‍ 11 വരെ നിയന്ത്രണം തുടരും.

ഡബ്ള്യുഐപിആര്‍ 10ന് മുകളില്‍ റിപ്പോര്‍ട് ചെയ്‌ത തദ്ദേശ സ്‌ഥാപനങ്ങള്‍: കള്ളാര്‍- വാര്‍ഡ് നാല് (ഡബ്ള്യുഐപിആര്‍- 22.49), കയ്യൂര്‍-ചീമേനി- വാര്‍ഡ് 13 (ഡബ്ള്യുഐപിആര്‍- 10.47),കോടോം-ബേളൂര്‍- വാര്‍ഡ് 16 (ഡബ്ള്യുഐപിആര്‍- 11.99), വാര്‍ഡ് 19 (ഡബ്ള്യുഐപിആര്‍- 10.78), മടിക്കൈ- വാര്‍ഡ് 7 (ഡബ്ള്യുഐപിആര്‍- 10.12)

അതേസമയം അഞ്ചിലധികം കേസുകള്‍ റിപ്പോർട് ചെയ്യപ്പെട്ട പ്രദേശങ്ങളെ ഒക്‌ടോബര്‍ അഞ്ച് മുതല്‍ 11 വരെ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്.

അജാനൂര്‍- വാര്‍ഡ് 19, അതിഞ്ഞാല്‍, ബളാല്‍-വാര്‍ഡ് 11, വാഴയില്‍ ട്രൈബല്‍ കോളനി, കള്ളാര്‍- വാര്‍ഡ് നാല്, എകെജി ട്രൈബല്‍ കോളനി എന്നിവയെയാണ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

Malabar News: ജയിൽ മാറ്റാനായി കൊണ്ടുപോകവേ പ്രതികള്‍ വാഹനത്തിന്റെ ഗ്ളാസുകള്‍ തകര്‍ത്തു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE