ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,166 ആളുകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 7 മാസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്ത ഏറ്റവും കുറഞ്ഞ കണക്കുകളാണിത്. അതേസമയം 23,624 പേർ കൂടി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.
214 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,50,589 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് നിലവിൽ കോവിഡ് മുക്തരാകുന്ന ആളുകളുടെ എണ്ണം ഉയർന്ന് നിലനിൽക്കുന്നതിനാൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 2,30,971 പേരാണ് രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളിൽ 3,32,71,915 പേർ രോഗമുക്തരായിട്ടുണ്ട്. 97.99 ശതമാനമായി രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ ഉയർന്നിട്ടുണ്ട്.
Read also: കോഴിക്കോട് കോർപറേഷന്റെ പഴയ കെട്ടിടം ഇനി ചരിത്ര സ്മാരകമാകും