ഓസ്ലോ: ഈ വർഷത്തെ സാമ്പത്തിക നൊബേൽ യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞർക്ക്. ഡേവിഡ് കാർഡ്, ജോഷ്വ ഡി ആൻഗ്രിസ്റ്റ്, ഗൈഡോ ഇംബെൻസ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ശാസ്ത്ര പഠനങ്ങളാണ് ഡേവിഡ് കാർഡിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
കാഷ്വൽ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട മേഖലയിലെ സംഭാവനകളാണ് മറ്റ് രണ്ട് പേർക്കും പുരസ്കാരം നേടിക്കൊടുത്തത്. പുരസ്കാര ജേതാക്കളായ ഡേവിഡ് കാർഡ്, ജോഷ്വാ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെൻസ് എന്നിവർ തൊഴിൽ വിപണിയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകുകയും ഗവേഷണങ്ങളിൽ പുതിയ വിപ്ളവങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് സ്വീഡിഷ് അക്കാദമി പ്രസ്താവനയിൽ പറഞ്ഞു.
Read Also: ബഹിരാകാശ രംഗത്തെ മുന്നേറ്റം ലക്ഷ്യം; ഇന്ത്യൻ സ്പേസ് അസോസിയേഷന് തുടക്കമായി