മലപ്പുറം: തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി. പോസ്റ്റുമോർട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങൾ മോർച്ചറിക്കു പുറത്ത് കെട്ടിവെച്ചുവെന്നും അത് പട്ടി കടിച്ചു വലിച്ചെന്നുമാണ് പരാതി.
എന്നാൽ മൃതദേഹാവശിഷ്ടങ്ങൾ പുറത്ത് കവറിലാക്കി വെക്കാറില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു. പരാതി പരിശോധിക്കുമെന്നും ഡിഎംഒ അറിയിച്ചു.
Also Read: കൊല്ലത്ത് ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ