ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലും ചെന്നൈയിലെ മണലിയിലും കനത്ത മഴ. ഞായറാഴ്ച രാത്രിയുണ്ടായ മഴയിൽ ചെന്നൈയിലെ പല വീടുകളിലും വെള്ളം കയറി. കൊസസ്തലയാർ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ നദികളിൽ നിന്നും വെള്ളം തമിഴ്നാട്ടിലേക്ക് എത്തുന്നുണ്ട്. പല സ്ഥലത്തും ബോട്ട് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതേസമയം, തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പൂണ്ടി റിസർവോയറിൽ നിന്ന് വെള്ളം ഒഴുക്കി കളയുന്നത് കുറച്ചു.
ബെംഗളൂരുവില അല്ലല സാന്ദ്ര തടാകം നിറഞ്ഞൊഴുകിയത് കാരണം സമീപപ്രദേശങ്ങൾ വെള്ളക്കെട്ടിലായി. കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത മഴയിൽ പല റോഡുകളും മുങ്ങി. ബെംഗളൂരുവിൽ യെലഹങ്ക, നഗവര, കൊഗിളു, വിദ്യരന്യപുര എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം ഉണ്ടായത്.
Also Read: ഡിഎന്‍എ പരിശോധന: കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു; അട്ടിമറിക്ക് സാധ്യതയെന്ന് അനുപമ