ചെന്നൈ: തമിഴ്നാട്ടിലേക്കും തിരിച്ച് കേരളത്തിലേക്കുമുള്ള പൊതുഗതാഗത സർവീസുകൾക്ക് അനുമതി നൽകി തമിഴ്നാട് സർക്കാർ. ഇതോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര കെഎസ്ആർടിസി സ്വകാര്യ ബസ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കാം.
ഇത് ഉൾപ്പടെ കൂടുതൽ ഇളവുകളോടെ തമിഴ്നാട്ടിലെ കോവിഡ് നിയന്ത്രണങ്ങൾ 15 വരെ നേടിയിരിക്കുകയാണ്. ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ സർക്കാർ, സ്വകാര്യ ബസുകൾക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. കേരളത്തിലെ കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് ഇളവ് അനുവദിച്ചത്.
Also Read: മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ല; ബിനോയ് വിശ്വം എംപി