ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,306 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,46,41,561 ആയി ഉയർന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 211 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 4,73,537 ആണ്.
കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരേക്കാൾ കൂടുതൽ പേർ രോഗമുക്തരായിട്ടുണ്ട്. 8,834 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരായ ആകെ ആളുകളുടെ എണ്ണം 3,40,69,608 ആയി ഉയർന്നു. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നുണ്ട്.
നിലവിൽ 98,416 ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്. കഴിഞ്ഞ 552 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കുകളാണിത്. 98.35 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്. കൂടാതെ പ്രതിദിന കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.28 ആയും തുടരുകയാണ്.
Read also: സിലബസ് പരിഷ്കരണം; പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി