തിരുവനന്തപുരം: കായിക താരങ്ങളുടെ സമരം ഒത്തുതീർപ്പിലെത്തി. 24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു. നടപടികൾ പൂർത്തീകരിച്ചെന്ന് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. കായിക താരങ്ങൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും സർക്കാർ പരിഗണിക്കും. സർക്കാരിനു പിടിവാശിയില്ല. ജോലി നൽകുമെന്നാണ് എന്നും സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
അതേസമയം കായിക മന്ത്രിയുമായി നടത്തിയ ചർച്ച വിജയമെന്ന് കായികതാരങ്ങൾ പ്രതികരിച്ചു. 54 കായിക താരങ്ങളുടേത് സ്പെഷ്യൽ കേസായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. സമരം അവസാനിപ്പിക്കുന്നു എന്നും കായികതാരങ്ങൾ അറിയിച്ചു.
Most Read: ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് അമരീന്ദർ സിംഗ്; സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു