രാജ്യത്ത് ഒമൈക്രോൺ പിടിമുറുക്കിയതോടെ മറ്റൊരു വമ്പൻ സിനിമയുടെ റിലീസ് കൂടി നീട്ടി. പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം ‘രാധേ ശ്യാമി’ന്റെ റിലീസാണ് നീട്ടിയത്.
ജനുവരി 14നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രം മാർച്ച് മാസത്തിലേക്ക് നീട്ടുകയാണെന്നാണ് ഇപ്പോൾ നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
We have to postpone the release of our film #RadheShyam due to the ongoing covid situation. Our sincere thanks to all the fans for your unconditional love and support. pic.twitter.com/cC18q8jmOz
— Radhe Shyam (@RadheShyamFilm) January 5, 2022
നേരത്തെ രാജമൗലി ചിത്രം ‘ആർആർആർ’ റിലീസ് മാറ്റിയിരുന്നു. ജനുവരി 7നായിരുന്നു ‘ആർആർആർ’ റിലീസ് തീരുമാനിച്ചത്. സിനിമയുടെ പ്രമോഷൻ പരിപാടികളും അവസാന ഘട്ടത്തിലായിരുന്നു. ഇതിനിടെ കോവിഡ് വ്യാപനം വീണ്ടും ശക്തമായതോടെയാണ് റിലീസ് മാറ്റിയത്.
മലയാള ചിത്രം ‘അയ്യപ്പനും കോശിയു’ടെയും തെലുങ്ക് പതിപ്പായ ‘ഭീംല നായക്കി’ന്റെ റിലീസും നേരത്തെ ജനുവരിയിൽ നിന്നും ഫെബ്രുവരി 25ലേക്ക് മാറ്റിയിരുന്നു.
അതേസമയം അജിത് കുമാർ നായകനാകുന്ന ‘വലിമൈ’യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു വമ്പൻ ചിത്രം. ജനുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും. ദുല്‍ഖർ സൽമാന്റ ‘സല്യൂട്ട്’ എന്ന സിനിമയും അതേദിനം കേരളത്തിൽ റിലീസിനെത്തുന്നുണ്ട്.
Most Read: കോവിഡ് ഭീഷണി; രഞ്ജി ട്രോഫി നീട്ടിവെച്ചു