ജനവിശ്വാസം നഷ്‌ടപ്പെട്ടു; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

By News Desk, Malabar News
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

ഇടുക്കി: സിപിഐഎം ഇടുക്കി ജില്ലാ സമാപന സമ്മേളനത്തില്‍ കോൺഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെട്ട പാര്‍ട്ടിയായി കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍​ഗ്രസ് ബിജെപിക്ക് ബദലല്ല. ബിജെപി മാറണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ബിജെപി മാറി ജനദ്രോഹ നയം തുടരുന്ന മറ്റൊരു കൂട്ടര്‍ വന്നാല്‍ പോരെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎമ്മിന്റെ ജനപിന്തുണയേറി. തുടര്‍ഭരണം ലഭിച്ചത് കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില നിക്ഷിപ്‌ത താൽപര്യക്കാർ എതിർത്താലും വികസനം നടപ്പാക്കാതിരിക്കാൻ കഴിയില്ല. സിൽവർലൈൻ പദ്ധതിയുടെ സർവേ കല്ല് പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷന്റെ വെല്ലുവിളിക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, കോൺഗ്രസ് അനുകൂല പരാമർശത്തില്‍ ബിനോയ് വിശ്വത്തിന് എതിരെ സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലും വിമര്‍ശനമുയര്‍ന്നു. കോൺ​ഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ലെന്നായിരുന്നു ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്.

Also Read: വാളയാർ കേസ്; പ്രതികളുടെ ജാമ്യഹരജി തള്ളി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE