രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതിയിൽ വൻ വർധനവ്

By Staff Reporter, Malabar News
edible-oil

ന്യൂഡെൽഹി: 2021 ഏപ്രിൽ-ഡിസംബർ കാലയളവിൽ രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതിയിൽ 75 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ഇറക്കുമതി കുത്തനെ ഉയർന്ന് ഏകദേശം 1,04,354 കോടി രൂപയായതായി എഡിബിൾ ഓയിൽ പ്രോസസർ അസോസിയേഷൻ അധികൃതർ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപത് മാസങ്ങളിൽ മാത്രം ഇന്ത്യയിൽ 59,543 കോടി രൂപയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിന്റെ 60 ശതമാനം ഭക്ഷ്യ എണ്ണയും ഇറക്കുമതിയിലൂടെ ലഭിക്കുന്നതാണ്.

11,000 കോടി രൂപയിലധികം നിക്ഷേപിച്ച് ഭക്ഷ്യ എണ്ണയുടെയും പാമോയിലിന്റെയും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും, ഭക്ഷ്യ എണ്ണകളുടെ കാര്യത്തിൽ രാജ്യത്തെ സ്വയം പര്യാപ്‌തമാക്കാനുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷവും രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതി കുതിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Read Also: ഒഎൽഎക്‌സ് വഴി ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE