ഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഡെൽഹിയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവ്. വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. കടകൾ തുറക്കുന്നതിനുള്ള ഒറ്റ- ഇരട്ട നിയന്ത്രണം ഒഴിവാക്കി. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകൾക്കും ഭക്ഷണശാലകള്‍ക്കും പ്രവര്‍ത്തിക്കാം.
അതേസമയം രാത്രി കാല കർഫ്യു തുടരും. സ്കൂളുകൾ അടഞ്ഞു കിടക്കും. രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഡെൽഹി സര്‍ക്കാരും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലുമായി നടന്ന ചര്‍ച്ചയുടേതാണ് തീരുമാനം.
വിവാഹങ്ങളില്‍ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം 50ല്‍ നിന്ന് 200ആയി ഉയര്‍ത്തി. രാത്രി 10 മണി മുതല്‍ രാവിലെ 5 വരെയുള്ള കര്‍ഫ്യൂവിന് മാത്രം മാറ്റമുണ്ടാകില്ല. കോവിഡ് കേസുകൾ നിയന്ത്രണ വിധേയമായതായി ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചിരുന്നു.
Kerala News: ദിലീപിന്റെ വാദങ്ങളെ ശരിവയ്ക്കുന്ന മൊഴികളുമായി അഡ്വ. സജിത്