കോവിഡ് കുറഞ്ഞു; നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഡെൽഹി

By Web Desk, Malabar News
Weekend curfew in Delhi
Ajwa Travels

ഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഡെൽഹിയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവ്. വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. കടകൾ തുറക്കുന്നതിനുള്ള ഒറ്റ- ഇരട്ട നിയന്ത്രണം ഒഴിവാക്കി. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകൾക്കും ഭക്ഷണശാലകള്‍ക്കും പ്രവര്‍ത്തിക്കാം.

അതേസമയം രാത്രി കാല കർഫ്യു തുടരും. സ്‌കൂളുകൾ അടഞ്ഞു കിടക്കും. രാജ്യ തലസ്‌ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഡെൽഹി സര്‍ക്കാരും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലുമായി നടന്ന ചര്‍ച്ചയുടേതാണ് തീരുമാനം.

വിവാഹങ്ങളില്‍ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം 50ല്‍ നിന്ന് 200ആയി ഉയര്‍ത്തി. രാത്രി 10 മണി മുതല്‍ രാവിലെ 5 വരെയുള്ള കര്‍ഫ്യൂവിന് മാത്രം മാറ്റമുണ്ടാകില്ല. കോവിഡ് കേസുകൾ നിയന്ത്രണ വിധേയമായതായി ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചിരുന്നു.

Kerala News: ദിലീപിന്റെ വാദങ്ങളെ ശരിവയ്‌ക്കുന്ന മൊഴികളുമായി അഡ്വ. സജിത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE