ജയ്പൂർ: പീഡിപ്പിച്ച ശേഷം കാട്ടിലുപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് 35കാരിയായ യുവതി മരിച്ചത്. രാജസ്ഥാനിലെ നഗൗർ ജില്ലയിലാണ് സംഭവം. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട് 6 ദിവസങ്ങൾക്ക് ശേഷമാണ് യുവതിയെ കണ്ടെത്തിയത്. രക്ഷപെടുത്തിയത് മുതൽ വെന്റിലേറ്ററിലാണ് യുവതി കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 4ആം തീയതിയാണ് യുവതിയെ കാണാതായത്. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം വീട്ടുകാർ പോലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് ഫെബ്രുവരി 10ആം തീയതിയാണ് ഗ്രാമത്തിന് 3 കിലോമീറ്റർ അകലെയുള്ള കാട്ടിൽ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
പീഡിപ്പിച്ച ശേഷം മരിച്ചെന്ന് കരുതിയതിനാലാണ് കാട്ടിൽ ഉപേക്ഷിച്ചതെന്ന് പ്രതികൾ പോലീസിൽ വ്യക്തമാക്കി. ഇവരിൽ ഒരു പ്രതി ജയിലിലും പ്രായപൂർത്തിയാകാത്തയാൾ ജുവനൈൽ ഹോമിലുമാണ്. കൂട്ടബലാൽസംഗം ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
Read also: ഹിജാബ് വിലക്കി, രാജിവെച്ച് കോളേജ് അധ്യാപിക; ആത്മാഭിമാനം ചോദ്യംചെയ്തെന്ന് കത്ത്






























