പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്ററിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ശബരിഗിരിയിലെ 60 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ജനറേറ്ററിനാണ് തീ പിടിച്ചത്.
അതേസമയം, ജനറേറ്റിന് തകരാർ സംഭവിച്ചതിനാൽ 60 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനം കുറയുമെന്നാണ് അധികൃതർ അറിയിക്കുന്നത്. നിലവിൽ ലോർഡ്ഷെഡിങ്ങിന്റെ ആവശ്യമില്ലെന്ന് കെഎസ്ഇബി അറിയിച്ചു. തീപിടിത്തം മൂലം നേരിയ തകരാറാണ് ഉണ്ടായിരിക്കുന്നത്. ഇത് ഉടൻ പരിഹരിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
Most Read: പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയതിൽ ഗുരുതര വീഴ്ച; നടപടിക്ക് ശുപാർശ