മലബാർ എക്‌സ്‍പ്രസ് കോച്ചിനുള്ളിൽ അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By Team Member, Malabar News
Stranger Were Suicide In Malabar Express Train

കൊല്ലം: മലബാർ എക്‌സ്‍പ്രസ് ട്രെയിനിന്റെ കോച്ചിനുള്ളിൽ അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം-കായംകുളം സ്‌റ്റേഷനുകൾക്കിടയിൽ വച്ചാണ് സംഭവം ഉണ്ടായത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കൊല്ലത്ത് മലബാർ എക്‌സ്‍പ്രസ് ഏറെനേരം നിർത്തിയിട്ടു.

അംഗപരിമിതരുടെ കോച്ചിനുള്ളിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്‌റ്റേഷനിൽ വച്ച് ഒരു യാത്രക്കാരൻ കോച്ച് തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് റെയിൽവേ പോലീസിനെയും ഗാർഡിനെയും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മരിച്ചയാളെ കായംകുളത്ത് വച്ച് കണ്ടവരുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.

Read also: രാജ്യത്ത് പ്രവേശിക്കാൻ പിസിആർ പരിശോധന ഒഴിവാക്കി കുവൈത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE