കുവൈത്ത് സിറ്റി: മെയ് ഒന്ന് മുതൽ കുവൈത്തില്‍ പ്രവേശിക്കുന്നതിന് പ്രവാസികള്‍ക്ക് പിസിആർ പരിശോധന നടത്തേണ്ടതില്ല. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന ആര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധമല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. വാക്സിൻ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. 2022 മെയ് ഒന്ന് മുതലായിരിക്കും പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.
Most Read: യുവേഫ ചാംപ്യന്‍സ് ആദ്യപാദ സെമി; വിയ്യാറയലിന് പൂട്ടിട്ട് ലിവര്‍പൂള്‍