കാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയുടെ ആദ്യ ദിനം ഇന്ത്യയെ പ്രതിനിധീകരിച്ച് തെന്നിന്ത്യന്‍ താരം നയന്‍താരയും. മേളയുടെ ഉൽഘാടന ദിനത്തില്‍ വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തിലാണ് നയന്‍താരയും ഭാഗമാവുക.
മെയ് 17നാണ് കാന്‍ ചലച്ചിത്രമേള ആരംഭിക്കുക. ബോളിവുഡ് താരം ദീപിക പദുകോണ്‍ ജൂറി അംഗമായിരിക്കും എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ കാന്‍ മേളക്കുണ്ട്.
ഇന്ത്യയെ പ്രതിനിധീകരിച്ച് സംഗീത സംവിധായകര്‍ എ ആര് റഹ്മാന്, റിക്കി കെജ് എന്നിവരും ഗായകന് മമെ ഖാന് എന്നിവരും പങ്കെടുക്കും. കൂടാതെ ചലച്ചിത്ര താരങ്ങളായ അക്ഷയ് കുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, മധവന്, പൂജ ഹെഗ്ഡെ, തമന്ന ഭാട്ടിയ, വാമി ത്രിപാഠി എന്നിവരും സംവിധായകന് ശേഖര്‍ കപൂര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പ്രസൂണ്‍ ജോഷി എന്നിവരും മേളയുടെ ഭാഗമാകും. ഈ മാസം 28നാണ് മേളയുടെ സമാപനം.
Most Read: രാജ്യദ്രോഹ നിയമം സ്റ്റേ ചെയ്ത് സുപ്രീം കോടതി; ചരിത്ര വിധി