കൊല്ലം: വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് കൊല്ലത്ത് വിദ്യാർഥിനി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശി ശിവാനിയാണ്(15) മരിച്ചത്. പത്താം ക്ളാസ് വിദ്യാർഥിനിയാണ്. കോട്ടക്കകം രതീഷ്-സിന്ധു ദമ്പതികളുടെ മകളാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വിലക്കിയതിനെ തുടർന്നാണ് ആത്‍മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് മുറിയിൽ കയറിയ ശേഷം വിദ്യാർഥിനി തൂങ്ങി മരിക്കുകയായിരുന്നു. കൊല്ലം വെസ്‌റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Most Read: സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്‌ച; തൃക്കാക്കര തോൽവി പരിശോധിക്കും





































