സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്‌ച; തൃക്കാക്കര തോൽവി പരിശോധിക്കും

By Trainee Reporter, Malabar News
CPI (M) state secretariat
Ajwa Travels

തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്‌ച ചേരും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവി പ്രധാന ചർച്ചയാകും. തുടർന്നായിരിക്കും ജില്ലാതല റിവ്യൂ നടക്കുക. തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

ബൂത്ത് തലം മുതൽ മണ്ഡലം കമ്മിറ്റി നൽകിയ ഫലവും യഥാർഥ ഫലവും തമ്മിലുള്ള താരതമ്യത്തിൽ വ്യത്യാസം വലുതാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 2500 വോട്ടിന് ജയിക്കാനോ തോൽക്കാനോ സാധ്യതയുണ്ടെന്ന് സിപിഐഎം ആഭ്യന്തരമായി വിലയിരുത്തിയ ഇടത്താണ് 25,000 വോട്ടിന്റെ വൻ തോൽവി എൽഡിഎഫ് നേരിട്ടത്. 2021നെ അപേക്ഷിച്ചു ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് ഈ തിരഞ്ഞെടുപ്പിൽ മൂന്നിലൊന്നായി കുറഞ്ഞതും തിരിച്ചടിയുടെ ആഘാതം കൂട്ടിയെന്നും നേതൃത്വം വിലയിരുത്തി.

അതിനിടെ തോൽവി സംബന്ധിച്ച് ബിജെപിയിലും അസ്വസ്‌ഥത പുകയുകയാണ്. പാർട്ടിയിലെ വിഭാഗീയതയും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പാളിയതും തിരിച്ചടിച്ചുവെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. വോട്ട് ചോർച്ചയടക്കം പരിശോധിക്കാനാണ് ബിജെപിയുടെ തീരുമാനം. നാളെ നടക്കുന്ന ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പങ്കെടുക്കും.

Most Read: കൈക്കൂലി; പാലക്കാട് വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE