കൈക്കൂലി; പാലക്കാട് വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ

By Trainee Reporter, Malabar News
bribery-case
Representational Image
Ajwa Travels

പാലക്കാട്: കൈക്കൂലി കേസിൽ വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്‌റ്റന്റ്‌ ഉല്ലാസ്, ഒരു താൽക്കാലിക ജീവനക്കാരി, അമ്പലപ്പാറ ഫീൽഡ് അസിസ്‌റ്റന്റ്‌ പ്രസാദ് കുമാർ, വിരമിച്ച വില്ലേജ് അസിസ്‌റ്റന്റ്‌ സുകുമാരൻ എന്നിവരെയാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്‌.

ഭൂമി അളന്ന് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. തൃപ്പലമുണ്ടയിലെ 12 ഏക്കർ സ്‌ഥലം അളന്നു നൽകുന്നതിന് അരലക്ഷം രൂപയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് സ്‌ഥലം ഉടമ ഭഗീരഥൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വില്ലേജ് ഓഫിസ് ഉദ്യോഗസ്‌ഥരെ വിജിലൻസ് കൈയോടെ പിടികൂടി.

Most Read: കെഎസ്ആർടിസി അനിശ്‌ചിതകാല സമരം ഇന്ന് മുതൽ ; സർവീസുകളെ ബാധിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE