ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്വാലയുടെ കൊലയാളി പിടിയിൽ. മൂസ്വാലയെ വെടിവച്ച സംഘത്തിലെ സന്തോഷ് ജാദവ് ആണ് ഇപ്പോൾ അറസ്റ്റിലായത്. ഇയാളെ പൂനെയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
മൂസ്വാലയെ കൊല ചെയ്ത അക്രമി സംഘത്തിലെ ആദ്യ അറസ്റ്റ് ആണിത്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പോലിസും ഡെൽഹി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. മൂസ്വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാർ നേരത്തെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മെയ് 29ആം തീയതിയാണ് പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്വാല കൊല്ലപ്പെടുന്നത്. തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് മൂസ്വാലയുടെ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഡെൽഹി പോലീസ് വ്യക്തമാക്കുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോണ്ഗ്രസ് ഉന്നയിക്കുന്ന ആവശ്യം.
Read also: കറുത്ത മാസ്ക്, വസ്ത്രങ്ങൾ ധരിക്കാം; കണ്ണൂരിൽ കറുപ്പിന് വിലക്കില്ലെന്ന് പോലീസ്