ഷെയിൻ നിഗം നായകനായെത്തുന്ന ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് ചിത്രം പ്രേക്ഷകർക്ക് അരികിലെത്തും.
സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ഷെയിൻ അടക്കമുള്ള അണിയറ പ്രവർത്തകർ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഒപ്പം നായിക പവിത്ര ലക്ഷ്മിക്ക് പിറന്നാൾ ആശംസകളും ഷെയിൻ നേർന്നിട്ടുണ്ട്.
View this post on Instagram
നവാഗതനായ ജീവന് ജോജോയാണ് ചിത്രത്തിന്റെ സംവിധായകൻ. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രാഹകൻ. ജോണ്‍കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു.
അജു വര്‍ഗീസ്, ദീപക് പരമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Most Read: എല്ലാം നിർത്തണമെന്ന് പറയുന്നില്ല, പക്ഷെ നിയമാനുസൃതം ആയിരിക്കണം; യുപിയിലെ പൊളിക്കലുകളിൽ സുപ്രീം കോടതി