ശ്രീനഗർ: ജമ്മു കശ്മീരിൽ പോലീസ് സബ് ഇൻസ്പെക്ടർ ഭീകരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. സാംമ്പോറ എസ്ഐ ഫറൂഖ് അമീർ ആണ് കൊല്ലപ്പെട്ടത്. പുൽവാമയിലാണ് വെടിയേറ്റ നിലയിൽ എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്. ഭീകരർ വെടിവെച്ച് കൊന്നതാണെന്ന് കശ്മീർ പോലീസ് സ്ഥിരീകരിച്ചു.
ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിൽ ഒരാൾ ജൂൺ രണ്ടിന് കുൽഗാമിൽ മാനേജരായ രാജസ്ഥാൻ സ്വദേശിയെ വെടിവെച്ച് കൊന്നയാളായിരുന്നു. ഇയാളിൽ നിന്ന് എകെ 47 തോക്ക് അടക്കമുള്ള ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു.
Most Read: അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്ത് 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ