തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൽ തന്നെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ മിതമായ മഴക്കും തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏഴ് മണിക്കുള്ള അറിയിപ്പിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിലെ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്.
Most Read: ‘അഗ്നിപഥിന് അപേക്ഷിക്കുന്നവർ പ്രതിഷേധത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്യണം’