‘അഗ്‌നിപഥിന് അപേക്ഷിക്കുന്നവർ പ്രതിഷേധത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിജ്‌ഞ ചെയ്യണം’

By Desk Reporter, Malabar News
Agnipath applicants will have to pledge they didn't take part in protests
Ajwa Travels

ന്യൂഡെൽഹി: പുതുതായി അവതരിപ്പിച്ച സൈനിക റിക്രൂട്ട്‌മെന്റ് സ്‌കീമായ അഗ്‌നിപഥിനെ കുറിച്ചുള്ള വിശദാംശങ്ങൾ കര-നാവിക-വ്യോമസേനാ ഉദ്യോഗസ്‌ഥർ സംയുക്‌ത പ്രസ്‌താവനയിൽ വിശദീകരിച്ചു. പ്രതിഷേധത്തിന്റെയോ അക്രമ സംഭവങ്ങളുടെയോ ഭാഗമല്ലെന്ന് അഗ്‌നിവീരൻമാർ സാക്ഷ്യപ്പെടുത്തണമെന്ന് സൈനിക കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി പറഞ്ഞു.

കേന്ദ്രം അഗ്‌നിപഥ്‌ പദ്ധതിയിൽ പ്രഖ്യാപിച്ച ഇളവുകൾ പ്രതിഷേധം ഭയന്ന് അല്ലെന്നും അവയെല്ലാം നേരത്തെ തന്നെ പരിഗണനയിൽ ഉള്ളവയായിരുന്നു എന്നും അധികൃതർ വിശദീകരിച്ചു.

“അക്രമങ്ങളിലോ പ്രതിഷേധത്തിലോ താൻ ഒരിക്കലും പങ്കെടുത്തിട്ടില്ലെന്ന് എല്ലാ അഗ്‌നിവീരൻമാരും സാക്ഷ്യപ്പെടുത്തണം. സായുധസേനയിൽ അച്ചടക്കരാഹിത്യത്തിന് സ്‌ഥാനമില്ല. ഏതെങ്കിലും ഉദ്യോഗാർഥിക്ക് എതിരെ എഫ്‌ഐആർ ഉണ്ടെങ്കിൽ, അവർക്ക് അഗ്‌നിവീരൻമാരുടെ ഭാഗമാകാൻ കഴിയില്ല,”- ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി പറഞ്ഞു.

നിലവിൽ സേവനമനുഷ്‌ഠിക്കുന്ന സാധാരണ സൈനികർക്ക് ബാധകമായ അതേ അലവൻസ് സിയാച്ചിൻ പോലുള്ള പ്രദേശങ്ങളിലും മറ്റ് പ്രദേശങ്ങളിലും അഗ്‌നിവീരൻമാർക്കും ലഭിക്കും. സേവന സാഹചര്യങ്ങളിൽ അവരോട് ഒരു വിവേചനവും ഉണ്ടാകില്ല. അഗ്‌നിപഥ് പദ്ധതി നടപ്പാക്കുമെന്നും പിൻവലിക്കുന്ന പ്രശ്‌നമില്ലെന്നും ലഫ്റ്റനന്റ് ജനറൽ അനിൽ പുരി കൂട്ടിച്ചേർത്തു.

Most Read:  പ്രവാചക നിന്ദയ്‌ക്ക് എതിരായ പ്രതിഷേധം; യുപിയിൽ അറസ്‌റ്റിലായത് 415 പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE