സംസ്‌ഥാനത്തെ 6 ജില്ലകളിൽ രാത്രി മഴ സാധ്യത

By Desk Reporter, Malabar News
Chance of rain
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ 6 ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇതിൽ തന്നെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ മിതമായ മഴക്കും തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏഴ് മണിക്കുള്ള അറിയിപ്പിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിലെ സാധ്യതയാണ് കാലാവസ്‌ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം സംസ്‌ഥാനത്ത് നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്.

Most Read:  ‘അഗ്‌നിപഥിന് അപേക്ഷിക്കുന്നവർ പ്രതിഷേധത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിജ്‌ഞ ചെയ്യണം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE