തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സ്വർണക്കടത്തും വീണാ വിജയൻ ഉൾപ്പെട്ട പിഡബ്ള്യുസി വിവാദവും കടുപ്പിക്കാനാണ് തീരുമാനം. യുഎഇ യാത്രക്കിടെ ബാഗേജ് മറന്നില്ലെന്ന് പറഞ്ഞതും പിഡബ്ള്യുസി ഡയറക്ടർ ജെയിക് ബാലകുമാർ മെന്ററാണെന്ന് വീണ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞെന്നാണ് പ്രതിപക്ഷ വാദം.
ക്ളിഫ് ഹൗസിൽ രഹസ്യചർച്ചകൾക്ക് പോയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മെന്റർ വിവാദത്തിൽ ആരാണ് പച്ചക്കള്ളം പറഞ്ഞതെന്ന ചർച്ച മുറുകുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷനീക്കം.
Read Also: വിസ്മയ കേസ്; വിചാരണ കോടതി വിധിക്കെതിരെ കിരൺ കുമാർ ഹൈക്കോടതിയിൽ