ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നു. 134.90 അടിയായാണ് നിലവിൽ ജലനിരപ്പ് ഉയർന്നത്. മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലെവലിൽ എത്തിയാൽ സ്പിൽവേ ഷട്ടർ തുറന്നേക്കും. ഇതോടെ, പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
റൂൾ കർവ് അനുസരിച്ചു ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി ജലനിരപ്പ്. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മഞ്ചുമല വില്ലേജ് ഓഫിസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും ജില്ലാ കളക്ടർ അറിയിച്ചു.
1844 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. സെക്കൻഡിൽ 7000 ഘനയടിയിൽ അധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് കണക്ക്.
Most Read: കാഞ്ഞങ്ങാട് ക്ഷേത്രങ്ങളിൽ വൻ കവർച്ച; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു