ന്യൂഡെൽഹി: സ്വർണക്കടത്ത് കേസ് ദേശീയ വിഷയമാക്കി ബിജെപി. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടിക്കടി നിലപാട് മാറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Related News: സ്വര്‍ണക്കടത്ത്; ഭീകരവിരുദ്ധ നിയമം ചുമത്താനാകില്ലെന്ന് കോടതി
കേസ് ഏത് ഏജൻസികൾ വേണമെങ്കിലും അന്വേഷിക്കട്ടെ എന്ന് പറഞ്ഞ സിപിഎം നേതൃത്വം ഇപ്പോൾ ഏജൻസികളെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. സിബിഐക്കെതിരേ കോടതിയെ സമീപിച്ചതും പ്രതികളുമായുള്ള ബന്ധത്തിന്റെ തെളിവാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാനുള്ള അവകാശം നഷ്ടമായെന്നും മുരളീധരൻ ആരോപിച്ചു.