സ്വർണക്കടത്ത് കേസ് ദേശീയ വിഷയമാക്കി ബിജെപി; മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമെന്ന് ആരോപണം

By News Desk, Malabar News
muraleedharan about gold smuggling case
Representational Image
Ajwa Travels

ന്യൂഡെൽഹി: സ്വർണക്കടത്ത് കേസ് ദേശീയ വിഷയമാക്കി ബിജെപി. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടിക്കടി നിലപാട് മാറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News: സ്വര്‍ണക്കടത്ത്; ഭീകരവിരുദ്ധ നിയമം ചുമത്താനാകില്ലെന്ന് കോടതി

കേസ് ഏത് ഏജൻസികൾ വേണമെങ്കിലും അന്വേഷിക്കട്ടെ എന്ന് പറഞ്ഞ സിപിഎം നേതൃത്വം ഇപ്പോൾ ഏജൻസികളെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. സിബിഐക്കെതിരേ കോടതിയെ സമീപിച്ചതും പ്രതികളുമായുള്ള ബന്ധത്തിന്റെ തെളിവാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാനുള്ള അവകാശം നഷ്‌ടമായെന്നും മുരളീധരൻ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE