തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. നാളെ മുതൽ രാവിലെ എട്ട് മുതൽ 12 വരെയും, ഉച്ചക്ക് ശേഷം നാല് മുതൽ ഏഴ് മണിവരെയും ആയിരിക്കും റേഷൻ കടകളുടെ പ്രവർത്തനം. എല്ലാ ജില്ലകളിലും റേഷൻ വിതരണം പഴയ സമയക്രമത്തിലേക്ക് മാറ്റി പരീക്ഷണം നടത്താനുള്ള എൻഐസി നിർദ്ദേശപ്രകാരമാണ് സമയമാറ്റം.
ഇ-പോസ് സംവിധാനം തകരാറിലായതിനാൽ കഴിഞ്ഞ രണ്ടുമാസമായി ഏഴ് ജില്ലകളിൽ രാവിലെ മുതൽ ഉച്ചവരെയും ഏഴ് ജില്ലകളിൽ ഉച്ചക്ക് ശേഷവുമായിരുന്നു പ്രവർത്തനം. എന്നിട്ടും തകരാർ പരിഹരിക്കാനായില്ല. തുടർന്നാണ് സമയമാറ്റം. അതേസമയം, ഫെബ്രുവരി മാസത്തെ റേഷൻ വിതരണം അടുത്ത മാസം നാലാം തീയതിവരെ നീട്ടിയതായി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. സാങ്കേതിക കാരണത്താൽ റേഷൻ മുടങ്ങുന്നത് ഒഴിവാക്കാനാണിത്.
Most Read: വാരാപ്പുഴയിൽ പടക്കശാലയിൽ വൻ പൊട്ടിത്തെറി; ഒരാൾ മരിച്ചു-7 പേർക്ക് പരിക്ക്
































