
കളഞ്ഞുകിട്ടിയ ഒരുപവൻവരുന്ന സ്വർണച്ചെയിൻ ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഇരട്ടയാർ വാഴവാര മണ്ണിപ്ളാക്കൽ സജിയുടെ മകളായ ഏഥൽ സജി. കഴിഞ്ഞദിവസം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് സ്വർണച്ചെയിൻ കുട്ടിക്ക് നിലത്തുനിന്ന് ലഭിച്ചത്.
ഉടൻ പിതാവ് സജിയോട് ഇക്കാര്യം പറഞ്ഞു. തുടർന്ന്, ചെയിൻ കളഞ്ഞുകിട്ടിയ വിവരം ഇവർ ആശുപത്രി അധികൃതരെ അറിയിച്ചു. ഇതേസമയം, ആശുപത്രിയിൽ എത്തിയ ശാന്തിഗ്രാം സ്വദേശികളുടെ കുട്ടിയുടെ കൈയിലെ സ്വർണച്ചെയിനായിരുന്നു നഷ്‌ടപ്പെട്ടുപോയത്.
ചെയിൻ നഷ്‌ടപ്പെട്ട വിവരം ഇവർ ആശുപത്രിയിൽ നിന്ന് പുറത്തുപോയ ശേഷമാണ് മനസിലാക്കുന്നത്. തുടർന്ന് തിരികെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ചെയിൻ വീണുകിട്ടിയതും പോലീസിന് കൈമാറിയതും അറിയുന്നത്. തുടർന്ന് പോലീസ് സ്‌റ്റേഷനിൽ ചെയിൻ ഉടമയ്‌ക്ക് കൈമാറുകയായിരുന്നു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ







































