മുണ്ടക്കയത്ത് ടൂറിസ്‌റ്റ് ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ

By Senior Reporter, Malabar News
Bus Caught Fire
Rep. Image

കോട്ടയം: മുണ്ടക്കയത്ത് 40 യാത്രക്കാരുമായി എത്തിയ ടൂറിസ്‌റ്റ് ബസ് കത്തിനശിച്ചു. മുണ്ടക്കയം ബസ് സ്‌റ്റാൻഡിന് മുൻവശത്താണ് അപകടം. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് തീർഥാടനത്തിന് പോയി മടങ്ങും വഴിയാണ് ബസ് പൂർണമായി കത്തിനശിച്ചത്.

മധുരയിൽ നിന്നും രാത്രി 10.30ഓടെ പുറപ്പെട്ട ബസ് പുലർച്ചെ മുണ്ടക്കയത്ത് എത്തിയപ്പോൾ പിൻവശത്തെ ടയറിന്റെ ഭാഗത്തുനിന്നും പൊട്ടിത്തെറിയുണ്ടായി. ബസ് നിർത്തി പരിശോധിച്ചപ്പോൾ പുക ഉയരുന്നത് കണ്ടു. തുടർന്ന് യാത്രക്കാരെ വേഗം പുറത്തിറക്കി. നിമിഷനേരത്തിനകം ബസ് കത്തുകയായിരുന്നു.

കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്‌നിരക്ഷാസേന സ്‌ഥലത്തെത്തി തീ അണച്ചു. ബസ് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ് ബേസിൽ ഉണ്ടായിരുന്നവരിൽ അധികവും. ആർക്കും പരിക്കേൽക്കാതിരുന്നതിനാൽ ഇവരെ മറ്റൊരു ബസിൽ കൊണ്ടുപോയി.

Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE