വാഷിങ്ടൻ: ഇറാനിലുള്ള അമേരിക്കൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന് മുന്നറിയിപ്പ് നൽകി യുഎസ്. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യുഎസ് സർക്കാരിന്റെ സഹായം ആശ്രയിക്കാതെ ഇറാനിൽ നിന്ന് പുറത്തുകടക്കാൻ ഒരു പദ്ധതി തയ്യാറാക്കണമെന്നാണ് ഇറാനിലെ യുഎസ് വെർച്വൽ എംബസിയുടെ മുന്നറിയിപ്പ്.
ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ ആശയവിനിമയത്തിന് ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സുരക്ഷിതമാണെങ്കിൽ അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം യാത്ര ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും അറിയിപ്പിലുണ്ട്.
”മുന്നറിയിപ്പില്ലാതെ വിമാന സർവീസുകൾ റദ്ദാക്കാനോ തടസപ്പെടാനോ സാധ്യതയുണ്ട്. വിവരങ്ങൾക്കായി എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടുക. നിങ്ങൾക്ക് പുറത്തുപോകാൻ കഴിയുന്നില്ലെങ്കിൽ താമസസ്‌ഥലത്തോ മറ്റൊരു സുരക്ഷിതമായ കെട്ടിടത്തിനുള്ളിലോ കഴിയുക. ഭക്ഷണം, വെള്ളം, മരുന്നുകൾ മറ്റു അത്യാവശ്യ സാധനങ്ങൾ എന്നിവ കരുതുക. പ്രകടനങ്ങൾ ഒഴിവാക്കുക, ലോ പ്രൊഫൈൽ പാലിക്കുക, ചുറ്റുപാടുകളെ കുറിച്ച് ജാഗ്രത പാലിക്കുക”- നിർദ്ദേശത്തിൽ പറയുന്നു.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം








































