ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് പറയുന്നത് ട്രംപ് മാത്രം; റഷ്യൻ വിദേശകാര്യ മന്ത്രി

കഴിഞ്ഞയാഴ്‌ച ഇന്ത്യയുമായുള്ള ഒരു വ്യാപാര കരാർ പ്രഖ്യാപിക്കുന്നതിനിടെയാണ്, റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടത്.

By Senior Reporter, Malabar News
Sergey Lavrov
സെർജെയ്‌ ലവ്‌റോവ് (Image Courtesy: The Guardian)
Ajwa Travels

മോസ്‌കോ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തലാക്കി എന്നത് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒഴികെ മറ്റാരും പറഞ്ഞിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ്‌ ലവ്‌റോവ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നോ മന്ത്രിമാരുടെ ഭാഗത്തുനിന്നോ അത്തരത്തിൽ ഒരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും മറ്റു രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നത് തടയാൻ യുഎസ് ശ്രമിക്കുന്നതായി റഷ്യ ആരോപിച്ചതിന് രണ്ടു ദിവസത്തിന് പിന്നാലെയാണ് ലാവ്‌റോവിന്റെ പുതിയ പ്രതികരണം. താരിഫുകളുടെ ഉപരോധങ്ങളും നേരിട്ടുള്ള നിരോധനങ്ങളും ഉൾപ്പടെ വിപുലമായ സമ്മർദ്ദ നടപടികൾ യുഎസ് ഈ രാജ്യങ്ങൾക്കുനേരെ പ്രയോഗിക്കുന്നതായി റഷ്യൻ ആരോപിച്ചു.

റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ ധാരണയിൽ എത്തിയതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതായി നിങ്ങൾ സൂചിപ്പിച്ചു. എന്നാൽ, പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നോ മറ്റു ഇന്ത്യൻ നേതാക്കളിൽ നിന്നോ അങ്ങനെയൊരു വിവരം എനിക്ക് ലഭിച്ചിട്ടില്ല. സ്‌റ്റേറ്റ് ഡുമയിലെ (ലോവർ ഹൗസ്) ഒരു എംപിയോട് പ്രതികരിക്കവെ ലാവ്‌റോവ്‌ പറഞ്ഞു.

2025 ഡിസംബറിൽ പ്രസിഡണ്ട് പുടിൻ ഇന്ത്യയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശനം മോസ്‌കോയും ന്യൂഡെൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തിയതായി ലാവ്‌റോവ് അഭിപ്രായപ്പെട്ടു.

”കഴിഞ്ഞ ഡിസംബറിൽ പ്രസിഡണ്ട് പുടിൻ ഇന്ത്യയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശന വേളയിൽ നിരവധി സംയുക്‌ത രേഖകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഈ സന്ദർശനം റഷ്യൻ-ഇന്ത്യൻ ബന്ധം കൂടുതൽ മെച്ചപ്പെടുത്തി, പ്രത്യേകതയുള്ള തന്ത്രപരമായ പുതിയ പങ്കാളിത്തം സൃഷ്‌ടിച്ചു”- ലാവ്‌റോവ് പറഞ്ഞു.

ഈവർഷം ഇന്ത്യൻ അധ്യക്ഷതയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ വീണ്ടും കൂടിക്കാഴ്‌ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ലാവ്‌റോവ് പറഞ്ഞു. ഇന്ത്യ എത്രത്തോളം ആഗ്രഹിക്കുന്നുവോ അത്രത്തോളം ഇന്ത്യയുമായുള്ള ബന്ധത്തിൽ മുന്നോട്ടുപോകാൻ റഷ്യ തയ്യാറാണെന്നും അതിന് അതിരുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരുൾപ്പെട്ട അഞ്ച് പുതിയ അംഗങ്ങളുള്ള പത്തംഗ ബ്ളോക്കായ ബ്രിക്‌സ് അധ്യക്ഷസ്‌ഥാനം ഇന്ത്യ ഔദ്യോഗികമായി 2026 ജനുവരി ഒന്നിന് ഏറ്റെടുത്തിരുന്നു.

കഴിഞ്ഞയാഴ്‌ച ഇന്ത്യയുമായുള്ള ഒരു വ്യാപാര കരാർ പ്രഖ്യാപിക്കുന്നതിനിടെയാണ്, റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടത്. റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് ഓഗസ്‌റ്റിൽ ഏർപ്പെടുത്തിയ 25% ശതമാനം അധിക നികുതി ഇത് സൂചിപ്പിച്ച് ട്രംപ് പിൻവലിച്ചിരുന്നു.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE